കോയമ്പത്തൂരിൽ കോടതി വളപ്പിൽ വെച്ച് യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡാക്രമണം
Mar 23, 2023, 15:37 IST

കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യക്ക് നേരെ യുവാവിന്റെ ആസിഡാക്രമണം. യുവതിക്കൊപ്പം രണ്ട് അഭിഭാഷകർക്കും ആക്രമണത്തിൽ പരുക്കേറ്റു. പിന്നാലെ യുവതിയുടെ ഭർത്താവ് ശിവകുമാറിനെ അഭിഭാഷകർ ചേർന്ന് പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു
കവിത എന്ന യുവതിക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്. ഒരു കേസിന്റെ വാദം കേൾക്കാനായാണ് കവിത കോടതിയിൽ എത്തിയത്. ആക്രമണ കാരണം വ്യക്തമല്ല.