ഡൽഹിയിൽ യുവതിക്ക് നേരെ ആസിഡാക്രമണം; ഒപ്പമുണ്ടായിരുന്ന മകനും പരുക്കേറ്റു

acid

ഡൽഹിയിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡാക്രമണം. ഭരത് നഗറിലാണ് സംഭവം. നാല് വയസ്സുകാരനായ മകനൊപ്പം നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്

വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ച ചന്തയിൽ സാധനങ്ങൾ ഒരുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ വന്ന് സ്ത്രീയുടെ നേരെ ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ യുവതിയും മകനും ആശുപത്രിയിൽ ചികിത്സ തേടി.
 

Share this story