ആസിഡാക്രമണം, മൂന്ന് പെൺകുട്ടികൾക്ക് പരുക്ക്; മംഗലാപുരത്ത് മലയാളി യുവാവ് പിടിയിൽ

acid

പ്രണയാഭ്യർഥന നിരസിച്ചതിന് കോളേജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡാക്രമണം. മംഗലാപുരത്താണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശി അഭിൻ(23) ആണ് ആസിഡാക്രമണം നടത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് അഭിൻ ആസിഡാക്രമണം നടത്തിയത്

ഗൂരുതരമായി പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. മാസ്‌കും തൊപ്പിയും ധരിച്ചാണ് അഭിൻ ആക്രമണം നടത്തിയത്. ഇയാൾ കേരളത്തിലെ കോളേജിൽ എംബിഎ വിദ്യാർഥിയാണെന്നാണ് വിവരം. 

ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവ. കോളേജിലാണ് മൂന്ന് വിദ്യാർഥികൾ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നിവർക്കാണ് പരുക്കേറ്റത്. ഇതിലൊരു പെൺകുട്ടിയെ ആണ് അഭിൻ ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നാണ് വിവരം

ബൈക്കിലെത്തിയ അഭിൻ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ ദേഹത്തേക്ക് ആസിഡ് എറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ ദേഹത്തും ആസിഡ് വീണു. ഒരു പെൺകുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
 

Share this story