രാജ്യം വിടാതിരിക്കാനുള്ള നടപടി; ബൈജു രവീന്ദ്രനെതിരെ ഇ ഡിയുടെ ലൂക്ക് ഔട്ട് നോട്ടീസ്

byju

ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ്. വിദേശനാണ്യ വിനിമയ ചട്ടലംഘനം അടക്കം നിരവധി കേസുകൾ ബൈജു രവീന്ദ്രൻ നേരിടുന്നുണ്ട്. ഈ ഘട്ടത്തിൽ ബൈജു രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബൈജു രവീന്ദ്രന് അടുത്ത തിരച്ചടിയായി ഇഡിയുടെ ലുക്കൗട്ട് നോട്ടീസും. അതേസമയം ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി നിക്ഷേപകർ ജനറൽ ബോഡി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു

സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബംഗളൂരുവിലെ നാല് ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന ഓഫീസ് കഴിഞ്ഞാഴ്ചയാണ് ബൈജൂസ് ഒഴിഞ്ഞത്. ഒന്നര വർഷമായി ബൈജു രവീന്ദ്രൻ ഡൽഹിയിലും ദുബൈയിലും മാറി മാറിയാണ് താമസിക്കുന്നത്.
 

Share this story