ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ നടപടി; ബ്രിജ് ഭൂഷണ് താക്കീതുമായി ബിജെപി

brij

ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ബിജെപിയുടെ താക്കീത്. ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ദേശീയതലത്തിൽ വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ബിജെപി നടപടി കടുപ്പിക്കുന്നത്. 

മോദിയുടെ നിർദേശപ്രകാരം ബ്രിജ് ഭൂഷണെ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. പുരസ്‌കാരങ്ങളടക്കം തിരിച്ചു നൽകി പ്രതിഷേധിക്കുന്ന താരങ്ങളെ തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. താരങ്ങളുമായി ചർച്ച നടത്താനും കേന്ദ്രം നീക്കം ആരംഭിച്ചിട്ടുണ്ട്.
 

Share this story