തമിഴ്‌നാട്ടിൽ നടൻ ശരത് കുമാറിന്റെ പാർട്ടി എൻഡിഎയിൽ ചേർന്നു

sarath

തമിഴ്‌നാട്ടിൽ നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിക്കൊപ്പം എൻഡിഎയിൽ ലയിച്ചു. ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി പാർട്ടിയാണ് ലയിച്ചത്. സമത്വ മക്കൾ കക്ഷിയുടെ തീരുമാനം രാജ്യതാത്പര്യം കണക്കിലെടുത്താണെന്ന് ലയനശേഷം ശരത് കുമാർ പറഞ്ഞു

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയനിലപാടിലേക്ക് നയിച്ചത്. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിന് വരുമെന്നും ശരത് കുമാർ പറഞ്ഞു

നേരത്തെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെ സഖ്യത്തിന് പിന്തുണ അറിയിച്ചിരുന്നു. കമൽഹാസൻ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രണ്ട് വർഷത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ അദ്ദേഹം മത്സരിക്കും.
 

Share this story