നടി അമൃത ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Dead

നടി അമൃത പാണ്ഡെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബീഹാറിലെ ഭാഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമായാണ് ബീഹാറിലെത്തിയത്. കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം.ഇവിടെ വച്ചാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

നടിക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറയുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിഗൂഢമായ ഒരു സന്ദേശം അമൃത വാട്‌സ് ആപ്പില്‍ സ്റ്റാറ്റസായി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

ഭോജ്പുരി സൂപ്പര്‍ സ്റ്റാര്‍ ഖേസരി ലാല്‍ യാദവിനൊപ്പം ദീവാനപന്‍ എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച അമൃത ചില ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും ടിവി ഷോകളിലും വേഷമിട്ടിട്ടുണ്ട്.

Share this story