നടിയും അമരാവതി എംപിയുമായ നവനീത് റാണ ബിജെപിയിൽ ചേർന്നു

navneet

നടിയും ആന്ധ്ര അമരാവതിയിലെ സിറ്റിംഗ് എംപിയുമായ നവനീത് റാണ ബിജെപിയിൽ ചേർന്നു. അമരാവതിയിൽ ബിജെപി സ്ഥാനാർഥിയായി നവനീത് റാണയെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അംഗത്വമെടുത്തത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലേ നവനീത് റാണക്ക് അംഗത്വം നൽകി. കഴിഞ്ഞ തവണ കോൺഗ്രസ്-എൻസിപി പിന്തുണയോടെ സ്വതന്ത്രയായാണ് നവനീത് മത്സരിച്ചത്. ലൗ ഇൻ സിങ്കപ്പൂർ എന്ന മലയാള സിനിമയടക്കം നിരവധി സിനിമകളിൽ നായിക ആയി എത്തിയ താരമാണ് നവനീത്

അതേസമയം മഹാരാഷ്ട്രയിലെ മഹായുതി സഖ്യം ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. റായ്ഗഢിൽ സുനിൽ തത്കറെയുടെയും ബാരാമതിയിൽ സുനേത്ര പവാറിന്റെയും പേരുകൾ എൻസിപി അജിത് പവാർ പക്ഷം പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ സീറ്റുകളിൽ ശിവസേന ഷിൻഡെ പക്ഷം ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും

24 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി ആറ് സീറ്റുകളിൽ കൂടി ഇന്ന് പ്രഖ്യാപനം നടത്തും. അതേസമയം പ്രതിപക്ഷ കൂട്ടായ്മയായ മഹാവികാസ് അഘാഡിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം തുടരുകയാണ്. എൻസിപി ശരദ് പവാർ പക്ഷം തങ്ങളുടെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.
 

Share this story