നടി ജിയ ഖാൻ ആത്മഹത്യ ചെയ്ത കേസ്: നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു

gia

ബോളിവുഡ് നടി ജിയ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെവിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജിയയുടെ മരണം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ജിയ എഴുതിയ ആറ് പേജുള്ള കുറിപ്പും ഫ്‌ളാറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. കാമുകനായ സൂരജിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നുവെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സൂരജ് പഞ്ചോളിക്കെതിരെ പോലീസ് കേസെടുത്തിരുന്നു

ജിയയുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തൽ. എന്നാൽ മകൾ ജീവനൊടുക്കില്ലെന്നും സൂരജ് കൊലപ്പെടുത്തിയതാണെന്നും ജിയയുടെ മാതാവ് ആരോപിച്ചു. കേസ് സിബിഐ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിലും ജിയയുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു കണ്ടെത്തൽ.
 

Share this story