പൃഥ്വി ഷായ്‌ക്കെതിരെ പരാതി നൽകി നടി സപ്‌ന ഗിൽ; കേസെടുത്ത് പോലീസ്

sapna

ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഭോജ്പുരി നടി സപ്‌ന ഗിൽ പൃഥ്വി ഷായ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയാണ് നടി നൽകിയത്. ആക്രമണക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് നടി പൃഥ്വി ഷായ്‌ക്കെതിരെ പരാതി നൽകിയത്. ഇതിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

ഫെബ്രുവരി 17നാണ് സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിക്കുകയും സുഹൃത്തിന്റെ കാർ അടിച്ചു തകർക്കുകയും ചെയ്‌തെന്ന കേസിൽ സപ്‌ന ഗില്ലും സുഹൃത്തുക്കളും അറസ്റ്റിലായത്. ഇന്നലെയാണ് സപ്നക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെയാണ് പൃഥ്വി ഷാ അനാവശ്യമായി തന്റെ ദേഹത്ത് സ്പർശിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന് ആരോപിച്ച് മുംബൈ എയർപോർട്ട് പോലീസിൽ പരാതി നൽകിയത്.
 

Share this story