നടി വിഷ്ണു പ്രിയയുടെ അച്ഛൻ കൊല്ലപ്പെട്ട നിലയിൽ; ശരീരമാകെ ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിൽ

sooryanarayanan

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. സ്വിമ്മിംഗ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. 

ഇവിടെ വിനോദസഞ്ചാരികൾക്കായി താമസ സൗകര്യം നൽകാറുണ്ട്. കഴിഞ്ഞ ദിവസം 5 പേർ ഇവിടെ താമസത്തിന് എത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം ശരീരം മുഴുവൻ ടേപ്പ് കൊണ്ട് വരിഞ്ഞു മുറുക്കിയിരുന്നു. 

വായും മൂക്കും ചേർത്ത് ടേബ്ബ് കൊണ്ട് ചുറ്റി ശ്വസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് നിഗമനം. ബംഗ്ലാവിൽ നിന്ന് സ്വർണം, പണം, സിസിടിവി ഹാർഡ് ഡിസ്‌കുകൾ എന്നിവ മോഷണം പോയിട്ടുണ്ട്.
 

Tags

Share this story