അദാനി വിവാദം: ഇ ഡി ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ച് തടഞ്ഞു; വിജയ് ചൗക്കിൽ നിരോധനാജ്ഞ
Wed, 15 Mar 2023

അദാനി ഓഹരി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഇ ഡി ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പോലീസ് വിജയ് ചൗക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മാർച്ച് പോലീസ് തടഞ്ഞതോടെ എംപിമാർ മടങ്ങുകയായിരുന്നു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ വിമർശിച്ചു. അതേസമയം മാർച്ചിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല
അദാനി വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തിയ ശേഷമായിരുന്നു 18 പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ ഇ ഡി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ആം ആദ്മിയും ബി ആർ എസും മാർച്ചിന്റെ ഭാഗമായി.