അദാനി വിവാദം: ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

Court Adhani

അദാനി വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ദേശീയതലത്തിൽ കത്തിക്കയറുമ്പോൾ റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗിന് എതിരായി നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനു മുമ്പാകെ അഡ്വക്കേറ്റ് വിശാല്‍ തിവാരിയാണ് ഹർജി സമർപ്പിച്ചത്. ഇതേ വിഷയത്തിലുള്ള മറ്റൊരു ഹര്‍ജി നാളെ പരിഗണനയ്ക്കു വരുന്നുണ്ടെന്നും അതിനൊപ്പം തന്റെ ഹര്‍ജി കൂടി പരിഗണിക്കണമെന്ന തിവാരിയുടെ ആവശ്യം ബെഞ്ച് അനുവദിച്ചു. 

ജനുവരി 24 നാണു യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസെർച് ഗുരുതര ആരോപണങ്ങളോട് കൂടിയ റിപ്പോർട്ട് പുറത്തു വിട്ടത്. റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണികളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്. ഗ്രൂപ്പിന്റെ ഓഹരിവിപണിയെ റിപ്പോർട്ട് പ്രതികൂലമായി ബാധിച്ചിരുന്നു. ലോക ധനികരുടെ ഫോർബ്‌സ് പട്ടികയിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ഗൗതം അദാനി ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് പുറത്തായി

Share this story