അദാനി ഷെയറുകളിൽ കൃത്രിമത്വം നടത്തിയോയെന്ന് പരിശോധിക്കണം; സെബിക്ക് നിർദേശവുമായി സുപ്രീം കോടതി
Thu, 2 Mar 2023

അദാനി കേസിൽ സെബി അന്വേഷണത്തിന് നിർദേശിച്ച് സുപ്രിം കോടതി. അദാനി ഷെയറുകളിൽ കൃത്രിമത്വം നടത്തിയോ എന്ന് സെബി പരിശോധിക്കണം. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നിർദേശം പരിഗണിക്കാൻ സുപ്രിം കോടതി സമിതിയെ നിയോഗിച്ചു. ഒ.പി ഭട്ട്, ജസ്റ്റിസ് ദിയോത്ക്കർ , നന്ദൻ നിലേകനി, കെ.വി കാമത്ത് തുടങ്ങിയവരാണ് സമിതിയിലുള്ളത്.
അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളെ കുറിച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിവരം തേടിയിരുന്നു. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളോട് സെബി വിവരം തേടിയത്. നിലവിലുള്ള റേറ്റിങ്, കമ്പനികളുടെ ഭാവിയിലുള്ള ക്രെഡിറ്റ് റേറ്റിങ്, മറ്റ് വിവരങ്ങൾ എന്നിവയാണ് സെബി തേടിയത്. അദാനി കമ്പനികളുടെ ഓഹരി വിലയിൽ വലിയ ഇടിവുണ്ടായതോടെയാണ് സെബി കർശന നടപടികളുമായി രംഗത്തെത്തിയത്.