കന്യാകുമാരിയിൽ ആദിവാസി യുവാവിനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു

elephant

കന്യാകുമാരിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കന്യാകുമാരി ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. 

കീഴ്മല സ്വദേശി മധുവാണ്(37) മരിച്ചത്. വെള്ളമെടുക്കാൻ തോട്ടിൽ പോയപ്പോൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു. 9 കാട്ടാനകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം

മധുവിനെ കാട്ടാനക്കൂട്ടം ചവിട്ടി മെതിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തിയാണ് കാട്ടാനക്കൂട്ടത്തെ നീക്കിയ ശേഷം മൃതദേഹം മാറ്റിയത്.
 

Share this story