പരസ്യക്കേസ്: നേരിട്ട് ഹാജരായി ബാബാ രാംദേവ്; മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ramdev

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി പതഞ്ജലി ആയുർവേദ സ്ഥാപകൻ ബാബാ രാംദേവ്. കമ്പനിയുടെ എംഡി ആചാര്യ ബാലകൃഷ്ണക്കൊപ്പമാണ് രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായത്. 

അതേസമയം ഉപാധികളില്ലാതെ മാപ്പ് അപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോൾ ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ഇരുവർക്കും നിർദേശം നൽകിയിരുന്നു

ഹൃദയത്തിൽ നിന്നുള്ള മാപ്പപേക്ഷ അല്ലെന്ന നിരീക്ഷണത്തോടെയാണ് ഇരുവരും സമർപ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതി തള്ളിയത്. സത്യവാങ്മൂലം അംഗീകരിക്കാത്ത സാഹചര്യത്തിൽ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് രാംദേവിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ രാംദേവിനെ പഠിപ്പിക്കാനില്ലെന്ന് കോടതി മറുപടി നൽകി


 

Share this story