കേരളത്തിന് പിന്നാലെ കർണാടകയും; കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ചു

dk

കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ച കേരളത്തിന് പിന്നാലെ കർണാടക സർക്കാരും സമരത്തിലേക്ക്. കേരളാ സർക്കാർ ഫെബ്രുവരി എട്ടിനാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ജന്തർ മന്തിറിൽ കർണാടക സർക്കാർ സമരം നടത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200ലധികം താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കർണാടക കുറ്റപ്പെടുത്തുന്നു. കേന്ദ്ര ബജറ്റിൽ കർണാടകക്ക് വരൾച്ചാ ദുരിതാശ്വാസം യുദ്ധകാലടിസ്ഥാനത്തിൽ നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുകയാണെന്നും ഡികെ ശിവകുമാർ വിമർശിച്ചു.
 

Share this story