ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ചു; ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി
Apr 17, 2025, 21:19 IST
                                            
                                                
ലഖ്നൗ: യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സ്ത്രീയും കാമുകനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണ കാരണം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞതോടെയാണ് കൊലപാതകരഹസ്യം പുറത്തുവന്നത്. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്ന അമിത് എഴുന്നേറ്റില്ല. തുടര്‍ന്നാണ് അമിത് പാമ്പ് കടിയേറ്റ് മരിച്ചു എന്ന കള്ളക്കഥ മെനഞ്ഞത്. കഥ വിശ്വസിക്കാനായി അമിത് കിടന്ന കട്ടിലില്‍ പാമ്പിനെ കിടത്തുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പാമ്പിനെ പിടികൂടുകയും ചെയ്തു.
                                            
                                            