ചുമതലയേറ്റതിന് പിന്നാലെ നരേന്ദ്രമോദി ആദ്യം ഒപ്പുവെച്ചത് കാർഷിക ധനസഹായ ഫയലിൽ

പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നരേന്ദ്രമോദി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ. സത്യപ്രതിജ്ഞക്ക് പിറ്റേന്ന് പാർലമെന്റ് സൗത്ത് ബ്ലോക്കിലെത്തി പ്രധാനമന്ത്രി ചുമതലയേറ്റിരുന്നു. മൂന്നാം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകിട്ട് നടക്കും

മന്ത്രിമാരുടെ വകുപ്പുകളിൽ അടക്കം ഇന്ന് തീരുമാനമുണ്ടാകും. നിർമല സീതാരാമന് പകരം ധനമന്ത്രിയായി പീയുഷ് ഗോയൽ എത്തിയേക്കും. സ്പീക്കർ സ്ഥാനത്തേക്ക് ആന്ധ്രയിൽ നിന്നുള്ള നേതാവ് ഡി പുരന്ദരേശ്വരിയുടെ പേരും ചർച്ചയിലുണ്ട്. 

രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നൽകുന്നതിനുള്ള ഫയലിനാണ് അംഗീകാരം. കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഇതിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
 

Share this story