അറസ്റ്റിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും രാജിവെച്ചു

jain

അഴിമതി കേസുകളിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹി സർക്കാരിനെ രണ്ട് മന്ത്രിമാരും രാജിവെച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന്റെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അടുക്കവെ സർക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി. 

സത്യേന്ദ്ര ജയിനിന് പിന്നാലെ മനീഷ് സിസോദിയ കൂടി അകത്തായതോടെ ആം ആദ്മി പാർട്ടി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതോടെയാണ് രണ്ട് പേരുടെയും രാജി കെജ്രിവാൾ ആവശ്യപ്പെട്ടത്. സത്യം തെളിയുന്നതുവരെ പുറത്തുനിൽക്കാനാണ് നിർദേശം. തനിക്കെതിരെ കൂടുതൽ കേസുകൾ വന്നേക്കാമെന്നും സിസോദിയ രാജിക്കത്തിൽ സൂചിപ്പിക്കുന്നു

അടുത്ത മാസം നടക്കുന്ന ബജറ്റ് സമ്മേളനത്തിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. ബജറ്റ് കൈലാഷ് ഗെലോട്ട് അവതരിപ്പിക്കും. അതേസമയം സിസോദിയയുടെ അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Share this story