വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ ഒളിച്ചോടി; ഭർത്താവും വിവാഹത്തിന് ഇടനില വഹിച്ച ബന്ധുവും ജീവനൊടുക്കി

suicide

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തൊട്ടുപിന്നാലെ വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ആത്മഹത്യ ചെയ്തു. കർണാടകയിലെ ദാവൻഗരെയിലാണ് സംഭവം. 

ഗുമനൂരു സ്വദേശി ഹരീഷ്(30), ഭാര്യയുടെ സഹോദരി ഭർത്താവ് രുദ്രേഷ്(36) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഹരീഷിന്റെ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് ഹരീഷും സരസ്വതിയും വിവാഹിതരായത്

തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ സരസ്വതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവരം അറിഞ്ഞ ഹരീഷ് തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എഴുതി വെച്ച ശേഷം ജീവനൊടുക്കി. ഹരീഷ് മരിച്ച വാർത്ത അറിഞ്ഞതോടെയാണ് വിവാഹത്തിന് ഇടനില വഹിച്ച രുദ്രേഷും ജീവനൊടുക്കിയത്.
 

Tags

Share this story