സംസ്‌കാരത്തിനും ജീവിത രീതിക്കും എതിര്; സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
Sun, 12 Mar 2023

സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്‌കാരത്തിനും ജീവിത രീതിക്കും സ്വവർഗ വിവാഹം എതിരാണെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചത്
1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ വിവാഹം വരില്ല. സ്വവർഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ പറയുന്നു.