ജെൻസികൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട; അമിത് ഷായ്ക്ക് ഭയം: രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

പ്രിയ മോഹ

ന‍്യൂഡൽഹി: രാജ‍്യത്തെ ജെൻസികളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെതിരേ രൂക്ഷ വിമർശനവുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധി.

ജെൻസികൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റിന്‍റെ ആവശ‍്യമില്ലെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭയമാണെന്നും അതിനാലാണ് അദ്ദേഹം പാർലമെന്‍റിലെത്താത്തതെന്നും പ്രിയങ്കാ ഗാന്ധി മാധ‍്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം വരണം, പ്രസ്താവന നടത്തണം. അതിലെന്താണ് പ്രശ്നം. എന്തോ തെറ്റ് സംഭവിച്ചു. അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം, ജൂലൈ 20ന് കോക്റോച്ച് ജനതാ പാർട്ടി പാർലമെന്‍റിലേക്ക് നടത്തിയ മാർച്ചിനെ ബിജെപി സർക്കാർ കൈകാര‍്യം ചെയ്ത രീതിക്കെതിരേ രാജ‍്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മോഹൻ ഭാഗവത് ജെൻസികളെ പിന്തുണച്ച് രംഗത്തെത്തിയത്. ജെൻസികൾ നമ്മുടെ ആളുകളാണെന്നും അവർ പ്രതിഷേധിക്കുന്നുണ്ടെങ്കിൽ അവർ ദേശവിരുദ്ധരല്ലെന്നും അവർ നമ്മുടെ അടുത്ത തലമുറയാണെന്നുമായിരുന്നു മോഹൻ ഭാഗവത് പറഞ്ഞിരുന്നത്. അവരുടെ പരാതികൾ യഥാർഥമാണെന്നു പറഞ്ഞ മോഹൻ ഭാഗവത് അവരുടെ സത‍്യസന്ധതയിൽ താൻ വിശ്വസിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.

Tags

Share this story