പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിലെ ചേരികൾ വെള്ളത്തുണി വെച്ച് മറച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിലെ ചേരികൾ തുണി ഉപയോഗിച്ച് മറച്ചു. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ചതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ദാരിദ്ര്യം ചക്രവർത്തി കാണാതിരിക്കാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് പരിഹസിച്ചു.
बाअदब, बामुलाहिज़ा, होशियार!
— Congress (@INCIndia) February 9, 2023
शहंशाह मोदी मुंबई जा रहे हैं। उनकी नजरों को गरीबी न दिखे इसका इंतजाम कर दिया गया है।
हर बार की तरह गरीबों के घरों को ढक दिया गया, ताकि शहंशाह का गरीबी देख मन खराब न हो।
शहंशाह इस मर्तबा दरियादिल हैं, उन्होंने गुजरात की तरह दीवार नहीं खड़ी करवाई। pic.twitter.com/VRE5O3UBOY
നേരത്തെ ജി20 ഉച്ചകോടിക്കിടെയും മുംബൈയിലെ ചേരികൾ മറച്ചിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്വാഗത ബോർഡുകളും പച്ച നെറ്റും കൊണ്ടാണ് അന്ന് ചേരികൾ മറച്ചത്. രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫിനായാണ് പ്രധാനമന്ത്രി ഇന്ന് മുംബൈയിലെത്തുന്നത്.