അഹമ്മദാബാദ് വിമാനാപകടം: പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചെന്ന് ആരും വിശ്വസിക്കില്ലെന്ന് സുപ്രീം കോടതി

crash

അഹമ്മദാബാദ് വിമാനാപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി വിമർശനമുന്നയിച്ചു

അഹമ്മദാബാദ് വിമാനാപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിമാനാപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും

അഹമ്മദാബാദ് വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ്     സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. 


 

Tags

Share this story