അഹമ്മദാബാദ് വിമാനാപകടം: അന്വേഷണം ശരിയായ ദിശയിലോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി

crash

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തവും വേഗത്തിലുമാണോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി. അപകടത്തെ കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേന്ദ്രത്തിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർ ക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കും കോടതി നോട്ടീസ് അയച്ചു

വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിലേക്ക് ചോരുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണത്

അപകടത്തിൽ 260ലധികം യാത്രക്കാർ മരിച്ചിരുന്നു. പൈലറ്റുമാർ ഇന്ധനം വിച്ഛേദിച്ചതാകാം അപകടകാരണം എന്ന തരത്തിലുള്ള റിപ്പോർട്ടിന്റെ ഭാഗം നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനെ സുപ്രീം കോടതി രൂക്ഷമായി വിമർസിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യാത്മകത പാലിക്കണമെന്ന് കോടതി നിർദേശിച്ചു.
 

Tags

Share this story