എഐ ക്യാമറ: ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് ചെന്നിത്തല

Chennithala

എഐ ക്യാമറ ആരോപണത്തിൽ ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മിണ്ടുന്നില്ല, ഒരു ആരോപണത്തിനും സർക്കാർ മറുപടി പറഞ്ഞില്ല. എസ്ആർഐടിയെ കൊണ്ട് പറയിച്ചു. എസ് ആർ ഐ ടിയുടെ മറുപടി ദുർബലമാണ്. സർക്കാരിനും കെൽട്രോണിനും ഉത്തരം മുട്ടിയപ്പോഴാണ് എസ്ആർഐടിയിലെ ഇറക്കിയത്. ഇതുവരെ ഒരു മറുപടിയും സർക്കാർ പറഞ്ഞിട്ടില്ല. ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്

കേസ് കൊടുക്കുമെന്ന എസ്ആർഐടി ഭീഷണി സ്വാഗതം ചെയ്യുന്നു. കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നിൽ എത്തിക്കാൻ കഴിയും. കടലാസ് കമ്പനികൾക്ക് കാശ് ഉണ്ടാക്കാൻ നോക്ക് കൂലി വാങ്ങൽ മാത്രമാണ് എസ്ആർഐടിയുടെ പണി. അല്ലാതെ ഒരു നിക്ഷേപവും കേരളത്തിൽ നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശുണ്ടാക്കാനുള്ള പദ്ധതിയാണ്. അതാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും ചെന്നിത്തല ആരോപിച്ചു.
 

Share this story