ബംഗളൂരുവിൽ എയർ ഹോസ്റ്റസ് ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയിൽ

archana

ബംഗളൂരുവിൽ എയർ ഹോസ്റ്റസിനെ ഫ്‌ളാറ്റിന്റെ നാലാം നിലയിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ അർച്ചന ധിമാനെയാണ് മരിച്ചത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേ ഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ഇവർ വീണത്. 

കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ്(26) പോലീസിനോട് പറഞ്ഞു. ആദേശിനെ കാണാനായാണ് ഇവർ ദുബൈയിൽ നിന്നെത്തിയത്. കാസർകോട് സ്വദേശിയാണ് ആദേശ്. 

ആദേശിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന ദുബൈ ആസ്ഥാനമായുള്ള എയർലൈനിലെ ജീവനക്കാരിയാണ്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളാണ്.
 

Share this story