എയർ ഇന്ത്യ എക്‌സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

Air india

എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി സ്വീകരിച്ച് കമ്പനി. സിക്ക് ലീവ് എടുത്ത് ജോലിക്ക് കയറാതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്

കേരളാ സെക്ടറൽ ആറ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനമുണ്ടെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ജീവനക്കാരുമായി ചർച്ച നടത്തുന്നുണ്ട്.

സമരത്തെ തുടർന്ന് കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. കണ്ണൂരിൽ നിന്ന് നാല് വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്.
 

Share this story