വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; 6 നഗരങ്ങളിലേക്ക് മസ്‌കറ്റിൽ നിന്ന് സർവീസ്

air

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കൊച്ചിയും കോഴിക്കോടും അടക്കം ആറ് ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇന്ന് മുതൽ സർവീസ് നടത്തും

ഇന്ന് രാവിലെ 10.25ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമാകും ആദ്യം പുറപ്പെടുക. യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്‌സൈറ്റോ വാട്‌സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു

അതേസമയം യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാന വിലക്ക് ഇന്ന് അർധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
 

Tags

Share this story