സംഘി എന്നത് മോശം വാക്കാണെന്ന് ഐശ്വര്യ എവിടെയും പറഞ്ഞിട്ടില്ല: രജനികാന്ത്

rajni

സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകൾ ഐശ്വര്യ എവിടെയും പറഞ്ഞിട്ടില്ലെന്ന് രജനികാന്ത്. എന്റെ മകൾ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്ര കുത്തുന്നതെന്നാണ് അവൾ ചോദിച്ചതെന്നും രജനികാന്ത് പറഞ്ഞു

തന്റെ അച്ഛൻ ഒരു സംഘിയല്ലെന്ന് കഴിഞ്ഞ ദിവസം ഐശ്വര്യ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഈ വാക്കുകൾ പല ട്രോളുകൾക്കും വഴിവെച്ചിരുന്നു.
 

Share this story