ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാർ, അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖിപ്പിക്കുന്നു: പ്രധാനമന്ത്രി
വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാർ എന്ന് പ്രധാനമന്ത്രി പറഞ്ഞു. താഴേക്കിടയിലുള്ള ജനങ്ങൾ മുതൽ അദ്ദേഹത്തിന് വലിയ ബന്ധമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു
മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു
അദ്ദേഹത്തിന്റെ അകാല വിയോഗം ഞെട്ടിക്കുന്നതും വളരെ ദുഃഖകരവുമാണ്. അദ്ദേഹിന്റെ കുടുംബത്തിനും എണ്ണമറ്റ അനുയായികൾക്കും അനുശോചനം അറിയിക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു. അജിത് പവാറിനൊപ്പമുള്ള ചിത്രം സഹിതമാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്
