അജിത് പവാർ ഒരിക്കലും ബിജെപി അടിമയാകില്ല, അദ്ദേഹത്തിൽ വിശ്വാസമുണ്ട്: സഞ്ജയ് റാവത്ത്

sanjay rawat

എൻ സി പിയിൽ അജിത് പവാറിന്റെ ഭാവി ശോഭനമാണെന്നും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് കരുതുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വരും ദിവസങ്ങളിൽ അജിത് പവാറുമായി ചർച്ച നടത്തും. അജിത് പവാർ ബിജെപിയിൽ ചേരാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റാവത്തിന്റെ പ്രതികരണം. 

മഹാരാഷ്ട്ര സ്റ്റേറ്റ് കോപറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ വായ്പാ തട്ടിപ്പു കേസിൽ അജിത് പവാറിനെയും ഭാര്യയെയും ഇഡി ഒഴിവാക്കിയേക്കും. കഴിഞ്ഞ ദിവസം ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരുടെ പേരില്ല. തുടർന്നാണ് അജിത് പവാർ ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്ന അഭ്യൂഹം ഉയർന്നത്. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ പുകഴ്ത്തി അജിത് പവാർ രംഗത്ത് വന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി

അജിത് പവാർ എൻസിപിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം ഒരിക്കലും ബിജെപിയുടെ അടിമയാകില്ല. അജിത് പവാറിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ശരദ് പവാർ ഞങ്ങളുടെയെല്ലാം രക്ഷാകർത്താവാണെന്നും റാവത്ത് പറഞ്ഞു.
 

Share this story