അജിത് പവാറിന്റെ മരണം ഞെട്ടിക്കുന്നത്; കൃത്യമായ അന്വേഷണം വേണമെന്ന് മമത ബാനർജി

mamata

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടു. എക്‌സ് കുറിപ്പിലൂടെയാണ് മമത ഇക്കാര്യം ഉന്നയിച്ചത്

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സഹയാത്രികരും ഇന്ന് രാവിലെയുണ്ടായ വിമാന ദുരന്തത്തിൽ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും മമത കുറിപ്പിൽ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ബാരാമതിയിലേക്ക് പുറപ്പെട്ട അജിത് പവാർ സഞ്ചരിച്ച വിമാനം ലാൻഡിംഗിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചു
 

Tags

Share this story