എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു

anil

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തി കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു

കോൺഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ ആന്റണി. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ചതോടെ സ്ഥാനം രാജി വെക്കേണ്ടി വന്നു. 
രാഹുൽ ഗാന്ധിയെ പരിഹസിച്ചും എസ് ജയശങ്കർ സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ചും അനിൽ ആന്റണി രംഗത്തുവന്നിരുന്നു. ചാനൽ ചർച്ചയിലും ബിജെപി സ്തുതിയുമായി അനിൽ ആന്റണി രംഗത്തുവന്നിരുന്നു.


 

Share this story