അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുത്; വിഎച്ച്പിയുടെ ഹർജി ഇന്ന് പരിഗണിക്കും

ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന ആൺ സിംഹത്തെയും സീത എന്ന് പേരുള്ള പെൺ സിംഹത്തെയും ഒന്നിച്ച് പാർപ്പിപ്പിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ തീവ്ര ഹിന്ദു സംഘടനയായ വി എച്ച് പി നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. കൊൽക്കത്ത ഹൈക്കോടതിയുടെ ജയ്പാർഗുഡി സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുന്നത്

സീത എന്ന സിംഹത്തിന്റെ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. വനംവകുപ്പ് നടപടി ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്നാണ് വി എച്ച് പിയുടെ ഹർജിയിലെ വാദം. സിംഹങ്ങൾക്ക് അക്ബർ എന്നും സീത എന്നും പേര് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വി എച്ച് പി ആവശ്യപ്പെട്ടു

ഫെബ്രുവരി 16നാണ് ഹൈക്കോടതിക്ക് മുന്നിൽ ഹിന്ദു സംഘടനയുടെ അതിവിചിത്രമായ ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി.
 

Share this story