അലിഗഢ് സർവകലാശാലക്ക് ന്യൂനപക്ഷ പദവി തുടരും; മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
Nov 8, 2024, 11:57 IST

അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രീം കോടതി. അലിഗഢ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബെഞ്ചിലെ നാല് അംഗങ്ങൾ വിധിയെ പിന്തുണച്ചപ്പോൾ മൂന്ന് പേർ എതിർത്തു. 1981ലാണ് കേന്ദ്ര സർക്കാർ അലിഗഢിന് ന്യൂനപക്ഷ പദവി നൽകിയത്. 2006ൽ അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരായ ഹർജികൾ 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു. കേന്ദ്ര നിയമനിർമാണത്തിലൂടെ സ്ഥാപിതമായതിനാൽ ന്യൂനപക്ഷ സ്ഥാപനമല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.