സിനിമയിൽ നിന്നുള്ള എല്ലാ ആഡംബരവും ഉപേക്ഷിച്ചു; ജനങ്ങളെ സ്നേഹിക്കുന്ന എന്നെ വേണോയെന്ന് നിങ്ങൾ തീരുമാനിക്കു: വിജയ്

Vijay TVK

സിനിമയിലൂടെ നേടിയ ആഡംബര ജീവിതം ഉപേക്ഷിച്ചെന്ന് നടനും ടിവികെ നേതാവുമായി വിജയ്. ഇനി ജനസേവയുടെ പാതയിലാണ്. താൻ ഒരിക്കലും നുണ പറയില്ലെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും വിജയ് ഉറപ്പ് നൽകി. സംസ്ഥാനത്തിന്‍റെ ഇപ്പോഴെത്തെ അവസ്ഥയ്ക്ക് കാരണം സ്റ്റാലിൻ ആണ്. തന്‍റെ പാർട്ടി ചിഹ്നമായ വിസിൽ , വരുന്ന തെരഞ്ഞെടുപ്പിൽ വിപ്ലവം സൃഷ്ടിക്കുമെന്നും വോട്ടർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർഥിച്ചു.

നിങ്ങൾക്ക് ആവശ്യം ജനങ്ങളെ സ്നേഹിക്കുന്ന വിജയിയെയാണോ അതോ ജനവിരുദ്ധനായ സ്റ്റാലിനെയാണോയെന്ന് തീരുമാനിക്കൂവെന്ന് വിജയ് പറഞ്ഞു. യുവജനക്ഷേമത്തിനായി നിരവധി വാഗ്ദാനങ്ങൾ വിജയ് തന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ട് വെച്ചിട്ടുള്ളത്.

ബിരുദധാരികൾ പ്രതിമാസം 4000 രൂപയും ഡിപ്ലോമയുള്ളവർക്ക് 2000 രൂപയും ധനസഹായവും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന പത്രിക സമർപ്പിച്ച ശേഷം പെരമ്പൂരിൽ സംസാരിക്കുകയായിരുന്നു വിജയ്. ചെന്നൈയിലെ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നി രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്.

Tags

Share this story