സാമ്പാദ്യമെല്ലാം കൊണ്ടുപോയി; കാമുകിയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെ ജിം ട്രെയിനർ ആത്മഹത്യ ചെയ്തു

kiran

ബംഗളൂരുവിൽ ജിം പരിശീലനകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബോഡി ബിൽഡറും ജിം ട്രെയിനറുമായ കിരൺ(26) ആണ് മരിച്ചത്. മൂന്ന് വർഷമായി ഒരു യുവതിയുമായി കിരൺ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം കാമുകയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിരൺ തൂങ്ങിമരിച്ചത്

വീട്ടുകാർ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് കിരണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കിരൺ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയിരുന്നു. കാമുകയുടെ വായ്പകൾ വരെ തിരിച്ചടച്ചിരുന്നത് കിരൺ ആയിരുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ വീട്ടുകാരെയും യുവതിയെ കിരൺ പരിചയപ്പെടുത്തിയിരുന്നു

എന്നാൽ കഴിഞ്ഞ ദിവസം കിരണിനെ കാണാനെത്തിയ യുവതി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ചു. വിവാഹ സാരിയും ക്ഷണക്കത്തും കിരണിനെ കാണിച്ചു. ഇതിന് പിന്നാലെയാണ് യുവാവ് മുറിയിൽ കയറി ജീവനൊടുക്കിയത്‌
 

Tags

Share this story