ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

gyanvapi

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദുമതാരാധനക്ക് അനുമതി നൽകിയ വാരണാസി കോടതി വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. 

ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്. 1993 ഡിസംബർ വരെ തന്റെ മുത്തച്ഛൻ ഇവിടെ പൂജ നടത്തിയിരുന്നുവെന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്തി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്

ഗ്യാൻവാപിയെ കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലായാണ് പള്ളി പണിതതെന്നായിരുന്നു റിപ്പോർട്ട്.
 

Share this story