2036 ഒളിംപിക്‌സിന് ഗുജറാത്ത് വേദിയാകുമെന്ന പ്രതീക്ഷയുമായി അമിത് ഷാ

2036 ഒളിംപിക്‌സിന് അഹമ്മദാബാദ് വേദിയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2036ലെ ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ആവശ്യം ഉന്നയിക്കുമെന്നാണ് മോദി പറഞ്ഞത്. ഒളിംപിക്‌സ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ഗുജറാത്ത് സർക്കാർ പ്രാഥമിക തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ എം പിമാർ അവരവരുടെ മണ്ഡലങ്ങളിൽ സ്‌പോർട്‌സ് മാമാങ്കത്തിന് പ്രാധാന്യം നൽകാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.


സ്‌പോർട്‌സ് നമുക്ക് സ്‌പോർട്‌സ്മാൻഷിപ്പ് നൽകും. വിജയം സ്വന്തമാക്കാനും തോൽവികളെ നേരിടാനും പഠിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിലാണ്. അടുത്തതായി സ്‌പോർസ് കോംപ്ലെക്‌സും യാഥാർഥ്യമാകാൻ പോകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോർട്‌സ് കോംപ്ലക്‌സാവും ഇതെന്ന് അമിത് ഷാ പ്രതികരിച്ചു.

Share this story