അമിത് ഷാ കൊലക്കേസ് പ്രതിയെന്ന പരാമർശം; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

rahul

അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ ബിജെപി നേതാവ് നൽകിയ പരാതിയിൽ രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ കോടതിയിലാണ് രാഹുൽ ഹാജരാകുക. 2018ൽ കർണായകയിൽ വെച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്

ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. കോടതിയിൽ ഹാജരാകാനായി ഭാരത് ജോഡോ ന്യായ് യാത്ര നാളെ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെക്കും. ന്യായ് യാത്രക്കിടെ ഇന്നലെ വയനാട്ടിലും രാഹുൽ ഗാന്ധി എത്തിയിരുന്നു

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുൽ ജില്ലയിലെത്തിയത്. ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും  കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെയും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിച്ചിരുന്നു.
 

Share this story