തീവ്രവാദവും കലാപവും നിയന്ത്രിക്കുന്നതിൽ ബിജെപി സർക്കാർ വിജയിച്ചെന്ന് അമിത് ഷാ

amit

ജമ്മു കാശ്മീരിലെ തീവ്രവാദം, വടക്കുകിഴക്കൻ മേഖലയിലെ കലാപം, ഇടത് നക്‌സലിസം എന്നിവ നിയന്ത്രിക്കുന്നതിൽ ബിജെപി സർക്കാർ വിജയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ ആഭ്യന്തര സുരക്ഷയിൽ രാജ്യം നിരവധി ഉയർച്ച താഴ്ചകളും വെല്ലുവിളി നിറഞ്ഞ സമയങ്ങളും കണ്ടിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഹൈദരാബാദിൽ ഐപിഎസ് ട്രെയിനി ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു കൊണ്ട് ലോകത്തിന് മുന്നിൽ വിജയകരമായ മാതൃക മോദി സർക്കാർ സൃഷ്ടിച്ചു. കേന്ദ്രസർക്കാരിന്റെ ഏജൻസികളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള പോലീസ് സേനകൾ പിഎഫ്‌ഐ പോലുള്ള സംഘടനകൾക്കെതിരെ ഒറ്റ ദിവസം കൊണ്ട് വിജയകരമായ ഓപറേഷൻ നടത്തി. ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത എത്രത്തോളം ശക്തമാണെന്ന് ഇത് തെളിയിക്കുന്നതായും അമിത് ഷാ പറഞ്ഞു


 

Share this story