ജമ്മു കാശ്മീരിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യം ആലോചനയിലെന്ന് അമിത് ഷാ

amit

ജമ്മു കാശ്മീരിലെ പ്രത്യേക സായുധ സേനാ നിയമം പിൻവലിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല പോലീസിന് നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്

ജമ്മു കാശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന പരിപാലന ചുമതല പോലീസിന് നൽകുന്ന കാര്യം ആലോചനയിലാണ്. ഇന്ന് ജമ്മു കാശ്മീർ പോലീസ് നിരവധി സൈനിക പ്രവർത്തനങ്ങൾ നയിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു

സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ റദ്ദാക്കുന്നതിനെ കുറിച്ചും അമിത് ഷാ സംസാരിച്ചു. ക്രമസമാധാനപാലനത്തിനായി പരിശോധനകൾ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവെക്കാനുമുള്ള അവകാശങ്ങൾ സൈന്യത്തിന് നൽകുന്ന നിയമമാണിത്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനത്തോളം പ്രദേശങ്ങളിൽ അഫ്‌സ്പ റദ്ദാക്കിയതായും ഷാ പറഞ്ഞു. സെപ്റ്റംബറിന് മുമ്പായി ജമ്മു കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
 

Share this story