അമിത്ഷായെ ചോദ്യം ചെയ്യണം; സി ബി ഐക്ക് ജയറാം രമേശിന്റെ കത്ത്

Anith

ആഭ്യന്തരമന്ത്രി്അമിത്ഷായെ സി ബി ഐ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മേഘാലയയിലെ എന്‍ പി പി സര്‍ക്കാരിനെതിരെ അമിത് ഷാ തിരഞ്ഞെടുപ്പ് കാലത്ത് അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിന് അമിത്ഷായെ ചോദ്യം ചെയ്യണമെന്നാണ് കത്തില്‍ ജയറാം രമേശ് ആവശ്യപ്പെട്ടിരിക്കുന്നത്.

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 17-ന് നടത്തിയ റാലിയില്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കോണ്‍റാഡ് സാഗ്മ നേതൃത്വം നല്‍കിയ എന്‍.പി.പി. സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 21 നാണ് ജയ്റാം രമേശ് സി.ബി.ഐ. ഡയറക്ടര്‍ക്ക് കത്തയച്ചത്.

Share this story