ബിഹാറിലെ കാട്ടുഭരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ; ബിജെപി വൻ പരാജയത്തിലേക്കെന്ന് ആർജെഡി
Sat, 25 Feb 2023

ബിഹാറിൽ റാലികളിൽ വാക് പോരുമായി ബിജെപിയും ആർ ജെ ഡിയും. രാവിലെ നടന്ന റാലിയിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവ് ഉയർത്തിക്കാണിച്ചിരുന്നു. 2024ൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ പരാജയമാണെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.
എന്നാൽ തേജസ്വിയുടേത് പകൽക്കിനാവാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരിച്ചടി. ബിഹാറിലെ കാട്ടുഭരണം അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ചമ്പാരനിലാണ് അമിത് ഷായുടെ റാലി നടന്നത്. പാർട്ടി പ്രവർത്തകരെയും കർഷകരെയും അമിത് ഷാ അഭിസംബോധന ചെയ്തു.