കാറിലെത്തി മാല മോഷ്ടിക്കാൻ ശ്രമം; യുവതി കാറിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ

mala

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കാറിലെത്തി മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവതി കാറിനിടയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാറിലെത്തിയവർ യുവതിയുടെ സമീപത്തേക്ക് വേഗത കുറച്ച് എത്തുന്നതും പിന്നീട് മുൻ സീറ്റിലിരുന്ന ഒരാൾ യുവതിയുടെ മാലയിൽ പിടിക്കുന്നതും യുവതി ചെറുക്കുമ്പോൾ റോഡിലേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. 

കൗസല്യയെന്ന 33കാരിയ്ക്ക് നേരെയാണ് അക്രമം നടന്നത്. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ കൗസല്യ മാലയിൽ മുറുകെ പിടിച്ചു. ഇതോടെ കാർ ഇവരെയും വലിച്ച് ഏതാനും അടി മുന്നോട്ടു പാഞ്ഞു. എന്നാൽ മാല വിട്ടുകൊടുക്കാൻ കൗസല്യ തയ്യാറായില്ല. പിടിവലിക്കിടെ കൗസല്യ റോഡിൽ വീഴുകയായിരുന്നു. ഇതോടെ കാർ മുന്നോട്ടു കുതിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർ കാറിനടിയിൽ പെടാതിരുന്നത്. സംഭവത്തിൽ അഭിഷേക്, ശക്തിവേൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവത്തിന്റെ വീഡിയോ
 


 

Share this story