വിമാനത്തിൽ സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി

flight

ന്യൂയോർക്ക്- ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് യാത്രാവിലക്ക്. അമേരിക്കൻ എയർലൈൻസ് അധികൃതരാണ് പ്രതിയായ 21കാരൻ ആര്യ വോഹ്‌റക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാളുടെ യാത്രയെന്ന് അധികൃതർ അറിയിച്ചു

യുഎസ് സർവകലാശാല വിദ്യാർഥിയായ വോഹ്‌റ കഴിഞ്ഞ ദിവസം രാത്രി ന്യൂയോർക്കിൽ നിന്നും പുറപ്പെട്ട എഎ 292 അമേരിക്കൻ എയർലൈൻസിൽ യാത്ര ചെയ്യുമ്പോഴാണ് അടുത്തുണ്ടായിരുന്ന യാത്രികന്റെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചത്. 

എയർലൈൻസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് വിദ്യാർഥിയെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു. ഈ സമയത്ത് ഇയാൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
 

Share this story