ആന്ധ്ര ബസ് തീപിടിത്തം: ബസിലുണ്ടായിരുന്നത് 234 സ്മാർട്ട് ഫോണുകൾ, ബാറ്ററി പൊട്ടിത്തെറിച്ചത് തീവ്രത വർധിപ്പിച്ചു

bus

ആന്ധ്ര പ്രദേശ് കുർണുലിലുണ്ടായ ബസ് തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പുറത്ത്. അപകടസമയത്ത് പൊട്ടിത്തെറിച്ച ബസിനുള്ളിൽ പാഴ്‌സലായി അയച്ച 234 സ്മാർട്ട് ഫോണുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്റെ തീവ്രതക്ക് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന വ്യവസായിയാണ് 46 ലക്ഷം രൂപ വിലയുള്ള 234 സ്മാർട്ട് ഫോണുകൾ ബംഗളൂരുവിലെ ഇ കൊമേഴ്‌സ് കമ്പനിയിലേക്ക് പാഴ്‌സലായി അയച്ചത്. ഇവിടെ നിന്നാണ് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതണം ചെയ്യുന്നത്. ബസ് തീപിടിക്കുന്നതിനിടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുന്നു

സ്മാർട്ട് ഫോണുകൽ പൊട്ടിത്തെറിച്ചതിന് പുറമെ ബസിന്റെ എയർ കണ്ടീനഷിംഗ് സിസ്റ്റത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായാണ് വിവരം. ഇന്ധന ചോർച്ചയെ തുടർന്നാണ് മുൻവശത്ത് തീ പടർന്നതെന്നാമ് സംശയിക്കുന്നത്.
 

Tags

Share this story