അണ്ണാമലൈ തോറ്റു; വാതുവെച്ച ബിജെപി പ്രവർത്തകൻ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി

shave

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് വാതുവെച്ച് തോറ്റ ബിജെപി പ്രവർത്തകൻ നടുറോഡിൽ തല മുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി. 

തിരുച്ചെന്തൂരിന് അടുത്തുള്ള മുന്ദ്രിത്തോട്ടം സ്വദേശിയും ബിജെപി പ്രവർത്തകനുമായ ജയശങ്കറാണ് വാതുവെപ്പിൽ തോറ്റത്. കോയമ്പത്തൂർ മണ്ഡലത്തിൽ അണ്ണാമലൈ ജയിക്കുമെന്നും ഇല്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തുമെന്നുമായിരുന്നു ജയശങ്കറിന്റെ വാതുവെപ്പ്. 

എന്നാൽ അണ്ണാമലൈ തോറ്റതോടെ ജയശങ്കർ വാക്കുപാലിക്കുകയായിരുന്നു. നിരവധി പേരാണ് ജയശങ്കർ തല മൊട്ടയടിക്കുന്നത് കാണാൻ തടിച്ചുകൂടിയത്.
 

Share this story